Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australin Open Badminton

ല​​ക്ഷ്യ സെൻ x ആ​​യു​​ഷ് ക്വാർട്ടർ

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ​​ന്‍ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളാ​​യ ല​​ക്ഷ്യ സെ​​ന്നും ആ​​യു​​ഷ് ഷെ​​ട്ടി​​യും ക്വാ​​ര്‍​ട്ട​​റി​​ല്‍ ഏ​​റ്റു​​മു​​ട്ടും. അ​​തേ​​സ​​മ​​യം, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, ത​​രു​​ണ്‍ മ​​ണ്ണേ​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.

അ​​ട്ടി​​മ​​റി​​ച്ച് ആ​​യു​​ഷ്

നാ​​ലാം സീ​​ഡും ലോ​​ക എ​​ട്ടാം ന​​മ്പ​​റു​​മാ​​യ കോ​​ടൈ ന​​ര​​യോ​​ക​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് ആ​​യു​​ഷ് ഷെ​​ട്ടി​​യു​​ടെ ക്വാ​​ര്‍​ട്ട​​ര്‍ പ്ര​​വേ​​ശം; 21-17, 21-16. ചൈ​​നീ​​സ് താ​​യ്‌പേ​​യി​​യു​​ടെ ചി ​​യു ജെ​​ന്നി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഏ​​ഴാം സീ​​ഡാ​​യ ല​​ക്ഷ്യ സെ​​ന്‍ അ​​വ​​സാ​​ന എ​​ട്ടി​​ല്‍ ഇ​​ടം നേ​​ടി​​യ​​ത്. സ്‌​​കോ​​ര്‍: 21-17, 13-21, 21-13.

പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഒ​​ന്നാം സീ​​ഡാ​​യ ഇ​​ന്ത്യ​​യു​​ടെ സ്വാ​​തി​​ക് - ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ സു ​​ചി​​ങ് ഹെ​​ങ് - വു ​​ഗ്വാ​​ന്‍ സ​​ണ്‍ സ​​ഖ്യ​​ത്തെ​​യാ​​ണ് സ്വാ​​തി​​ക് - ചി​​രാ​​ഗ് കൂ​​ട്ടു​​കെ​​ട്ട് തോ​​ല്‍​പ്പി​​ച്ച​​ത്; 21-18, 21-11.

Latest News

Corehub Up